വനിത ടി20 ലോകകപ്പ്; തായ്‌ലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ഗംഭീര വിജയം

നിത ടി20 ലോകകപ്പ് ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ തായ്‌ലന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കയ്ക്കു ജയം. ഏകപക്ഷീയമായ മത്സരത്തില്‍ 113 റണ്‍സിനായിരുന്നു തായ്‌ലന്‍ഡിനെ ദക്ഷിണാഫ്രിക്ക തകര്‍ത്തത്.

തായ്ലാന്‍ഡിനെതിരേ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ തായ്ലാന്‍ഡ് അഞ്ചു പന്തുകള്‍ ബാക്കിനില്‍ക്കെ 82 റണ്‍സിന് പുറത്താവുകയായിരുന്നു.

തായ്ലാന്‍ഡിനെതിരെയുള്ള മത്സരത്തില്‍ വിജയം സ്വന്തമാക്കിയതോടെ ദക്ഷിണാഫ്രിക്ക ഗ്രൂപ്പില്‍ തലപ്പത്തേക്കു കയറി.

Top