വനിതാ ട്വന്റി-20 ലോകകപ്പ്; വ്യാഴാഴ്ച നടക്കുന്ന സെമിയില്‍ ഇന്ത്യയ്ക്ക് ഇംഗ്ലണ്ട് എതിരാളി

മെല്‍ബണ്‍: വനിതാ ട്വന്റി-20 ലോകകപ്പിന്റെ വ്യാഴാഴ്ച നടക്കുന്ന സെമി ഫൈനലില്‍ ഇന്ത്യയ്ക്ക് ഇംഗ്ലണ്ട് എതിരാളിയാകും. അന്നേ ദിവസം നടക്കുന്ന മറ്റൊരു മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഓസ്ട്രേലിയയെ നേരിടും.

എ ഗ്രൂപ്പില്‍ നിന്ന് ചാമ്പ്യന്‍മാരായ ഇന്ത്യ എട്ട് പോയന്റാണ് നേടിയത്. രണ്ടാമതായി ഫിനിഷ് ചെയ്ത ഓസ്ട്രേലിയയക്ക് ആറ് പോയന്റുമാണ്.

ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന വിന്‍ഡീസ്- ദക്ഷിണാഫ്രിക്ക മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ ദക്ഷിണാഫ്രിക്ക ബി ഗ്രൂപ്പില്‍ ചാമ്പ്യന്‍മാരായി. ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും ഫിനിഷ് ചെയ്തു. ഇതോടെ ഏഴ് പോയന്റാണ് ദക്ഷിണാഫ്രിക്കയുടെ സമ്പാദ്യം. ഇംഗ്ലണ്ടിന് ആറ് പോയന്റുമാണ്.

Top