കൊറോണ; ശ്രീലങ്കന്‍ പര്യടനത്തില്‍ ഇംഗ്ലണ്ട് താരങ്ങള്‍ ഷെയ്ക്ക് ഹാന്‍ഡ് ചെയ്യില്ല: ജോ റൂട്ട്

ലണ്ടന്‍: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇംഗ്ലണ്ട് താരങ്ങള്‍ ഷെയ്ക്ക് ഹാന്‍ഡ് ചെയ്യില്ലെന്ന് ക്യാപ്റ്റന്‍ ജോ റൂട്ട്. ഇത് മുന്‍കരുതലിന്റെ ഭാഗമാണെന്നാണ് റൂട്ട് പറഞ്ഞത്.

കൈ കൊടുക്കുന്നതിന് പകരം പരസ്പരം കൈ മുട്ടിക്കുകയാവും ചെയ്യുകയെന്നും റൂട്ട് വ്യക്തമാക്കി. പരമ്പരയ്ക്ക് കൊറോണ വൈറസ് ഭീഷണിയില്ലെങ്കിലും മുന്‍കരുതലായാണ് ഇങ്ങനെ ചെയ്യുന്നത്.

നേരത്തെ ദക്ഷിണാഫ്രിക്കന്‍ പര്യടനം തുടങ്ങും മുമ്പ് ഇംഗ്ലണ്ട് താരങ്ങള്‍ക്ക് പനിയും വയറുവേദനയും അനുഭവപ്പെട്ടിരുന്നു. രണ്ട് ടെസ്റ്റുകളാണ് ഇംഗ്ലണ്ട് ശ്രീലങ്കയില്‍ കളിക്കുന്നത്. ഈ മാസം 19 മുതല്‍ 23 വരെയാണ് ആദ്യ ടെസ്റ്റ്.

Top