അണ്ടര്‍-19 ലോകകപ്പ്; സെമിഫൈനലില്‍ ടോസ് നേടിയ പാകിസ്താന് ബാറ്റിങ്

പോച്ചെഫ്ട്രൂം (ദക്ഷിണാഫ്രിക്ക): അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പ് സെമിഫൈനലില്‍ ടോസ് നേടിയ പാകിസ്താന് ബാറ്റിങ്. ഇന്ത്യക്കെതിരേയാണ് പാകിസ്താന്‍ ബാറ്റിങിന് ഇറങ്ങുന്നത്.

അണ്ടര്‍ 19 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വാശിയേറിയ മത്സരമായിരിക്കും ഇപ്പോള്‍ നടക്കാന്‍ പോകുന്നത്. ഇന്ത്യയെ പ്രിയം ഗാര്‍ഗും പാകിസ്ഥാനെ റൊഹൈല്‍ നാസീറുമാണ് നയിക്കുന്നത്.

നാലു തവണ അണ്ടര്‍-19 ലോകകപ്പ് ജേതാക്കളായ ഇന്ത്യ കഴിഞ്ഞ രണ്ടുതവണയും ഫൈനലില്‍ ഉണ്ടായിരുന്നു. 2018-ല്‍ ഓസ്ട്രേലിയയെ തോല്‍പ്പിച്ച് കിരീടം നേടിയിരുന്നു. അഞ്ചുതവണ ഫൈനല്‍ കളിച്ച പാകിസ്താന്‍ രണ്ട് കിരീടമാണ് സ്വന്തമാക്കിയത്.

ന്

Top