ഏകദിനം തിരുവനന്തപുരത്ത് നടത്തിയേക്കും തര്‍ക്കങ്ങളില്ലാതെ മത്സരം നടത്താനാണ് ശ്രമമെന്ന് കായികമന്ത്രി

തിരുവനന്തപുരം: ഇന്ത്യ-വിന്‍ഡീസ് ഏകദിനം തിരുവനന്തപുരത്ത് നടത്തിയേക്കും. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബ് വേദിയായി സര്‍ക്കാര്‍ നിര്‍ദേശിക്കും. തര്‍ക്കങ്ങളില്ലാതെ മത്സരം നടത്താനാണ് ശ്രമമെന്ന് കായികമന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. ജിസിഡിഎ-കെസിഎ പ്രതിനിധികളുമായി എ.സി മൊയ്തീന്‍ സംസാരിച്ചു.

നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ ഇന്ത്യ-വെസ്റ്റന്‍ഡീസ് മത്സരം ആദ്യം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം പരിഗണിച്ചിരുന്നെങ്കിലും നടത്തുമെന്നറിയിച്ച് പിന്നീട് കൊച്ചി കലൂര്‍ ജവഹര്‍ലാല്‍നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു. കെസിഎയുടെ താല്‍പര്യ പ്രകാരമായിരുന്നു ഈ നീക്കം. ഇതേ തുടര്‍ന്നാണ് കൊച്ചി സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് പിച്ചൊരുക്കുന്നതിനെ ചൊല്ലി പ്രതിഷേധം വ്യാപകമാകാന്‍ തുടങ്ങിയത്.

Top