എഫ്സി ഗോവ പരിശീലകനെ പുറത്താക്കി; ഈ മികച്ച ടീമിന് കളികള്‍ ഇനി നിര്‍ണായകം

പനാജി: എഫ്സി ഗോവ പരിശീലകന്‍ സെര്‍ജിയോ ലൊബേറയെ ടീം പുറത്താക്കി. ടീമിന്റെ പുതിയ പരിശീലകനായി ഡെറിക് പെരേരയെ നിയമിച്ചു.

നിലവില്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് എഫ്സി ഗോവ. 15 മത്സരങ്ങളില്‍ നിന്ന് 30 പോയിന്റ് ആണ് ടീമിന്റെ ഇത് വരെയുള്ള സമ്പാദ്യം. കഴിഞ്ഞ സീസണില്‍ എഫ്സി ഗോവയെ ഐഎസ്എല്‍ ഫൈനലിലേക്ക് ലൊബേറ നയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ കപ്പ് ജേതാക്കളും എഫ്സി ഗോവയാണ്.

അതേസമയം, ഒന്നാം സ്ഥാനത്ത് ടീം നില്‍ക്കുന്ന സാഹചര്യത്തില്‍ പരിശീലകനെ പുറത്താക്കിയത് ടീമിന്റെ കാര്യക്ഷമതയെ ബാധിച്ചേക്കാമെന്ന ആശങ്കയും നിലവിലുണ്ട്.

Top