വിവാദ പരാമര്‍ശം; കൊഹ്‌ലിക്കെതിരെ ബിസിസിഐ രംഗത്ത്

BCCI

ന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയുടെ വിവാദ പരാമര്‍ശനത്തിനെതിരെ ബിസിസിഐയില്‍ നിന്നും പ്രതിഷേധം ശക്തമായിരിക്കുകയാണ്. ആരാധകരും ക്രിക്കറ്റ് താരങ്ങളും മറ്റ് മേഖലകളില്‍ നിന്നുമുള്ളവരുമെല്ലാം വിരാടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ബിസിസിഐ ട്രഷററായ അനിരുദ്ധ് ചൗധരിയാണ് വിരാടിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. വിരാടിന്റെ പെരുമാറ്റം ശരിയായില്ലെന്നാണ് അദ്ദേഹം പറയുന്നത്.

‘ക്രിക്കറ്റ് ആരാധകരേയും അവരുടെ തീരുമാനങ്ങളേയും തിരഞ്ഞെടുപ്പുകളേയും ബിസിസിഐ മാനിക്കുന്നു. സുനില്‍ ഗവാസ്‌കറെ എനിക്ക് ഇഷ്ടമായിരുന്നു. അതേസമയം, തന്നെ എനിക്ക് ഗ്രീനിഡ്ജിനേയും ഇഷ്ടമായിരുന്നു. ഹെയ്നസിനേയും വിവ് റിച്ചാര്‍ഡ്സിനേയും ഇഷ്ടമായിരുന്നു. സച്ചിനേയും സെവാഗിനേയും ഗാംഗുലിയേയും ലക്ഷ്മണിനേയും ദ്രാവിഡിനേയും ഇഷ്ടമാണ്. അതോടൊപ്പം തന്നെ മാര്‍ക്ക് വോയേയും ബ്രയാന്‍ ലാറയേയും ഇഷ്ടമാണ്. ഏറ്റവും ഇഷ്ടമുള്ള സ്പിന്നര്‍ ഷെയ്ന്‍ വോണാണ്. പക്ഷെ ത്രില്ല് അനില്‍ കുംബ്ലെയുടെ ബൗളിങ് കാണാനായിരുന്നു. കപില്‍ ദേവും ഹാഡ്ലിയും ബോധവും ഇമ്രാന്‍ ഖാനുമെല്ലാം ഒരുപോലെ പ്രിയപ്പെട്ടവരാണ്’ അദ്ദേഹം പറയുന്നു.

ലോകകപ്പ് സാധ്യത ടീമിലെ പേസ് ബൗളര്‍മാരായ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ലോകകപ്പിനു പൂര്‍ണ്ണാരോഗ്യവാനായി ഇരിക്കുവാന്‍ ഐപിഎല്‍ 2019ല്‍ കളിക്കരുതെന്ന നിര്‍ദ്ദേശവുമായാണ് വിരാട് കൊഹ്ലി എത്തിയത്. കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്ക് മുന്നിലാണ് കൊഹ്ലി നിര്‍ദേശം അവതരിപ്പിച്ചത്.

ഇതിന്മേല്‍ അന്തിമ തീരുമാനമൊന്നും സിഒഎ എടുത്തിട്ടില്ലെങ്കിലും മേയ് 30 മുതല്‍ ജൂലൈ 14 വരെ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിനു തൊട്ടു മുമ്പ്് മാത്രം അവസാനിക്കുന്ന ഐപിഎല്ലില്‍ ഇവര്‍ക്ക് വിശ്രമം അനുവദിക്കണമെന്നാണ് ഇന്ത്യന്‍ നായകന്‍ അഭിപ്രായപ്പെട്ടത്.

Top