സ്‌പോര്‍ട്‌സ് ടൂററായ ഡൊമിനറിന്റെ പുതിയ മോഡല്‍ വിപണിയില്‍

സ്‌പോര്‍ട്‌സ് ടൂററായ ഡൊമിനറിന്റെ പുതിയ മോഡല്‍ ബജാജ് ഓട്ടോ അവതരിപ്പിച്ചു. പുതിയ മോഡല്‍ രാജ്യവ്യാപകമായി വില്‍പ്പനയ്‌ക്കെത്തിയതായും ബജാജ് ഓട്ടോ ലിമിറ്റഡ് അറിയിച്ചു.

ബൈക്കിന്റെ പുതിയ മോഡലില്‍ 43 എം എം അപ്‌സൈഡ് ഡൗണ്‍(യു എസ് ഡി) ഫോര്‍ക്കും ബജാജ് ഒരുക്കിയിട്ടുണ്ട്. ലിക്വിഡ് കൂള്‍ഡ്, 373.3 സി സി, ഡി ഒ എച്ച് സി എന്‍ജിനാണ് ബൈക്കിനു കരുത്തേകുന്നത്. പരമാവധി 40 പി എസ് വരെ കരുത്ത് ഈ എന്‍ജിന്‍ ലഭ്യമാക്കും.

ദീര്‍ഘദൂര യാത്രകളില്‍ സാധനങ്ങളും മറ്റും സുരക്ഷിതമായി കൊണ്ടുപോകാന്‍ സീറ്റിനടിയില്‍ സൂക്ഷിക്കാവുന്ന ബങ്കീ സ്ട്രാപ്പിനൊപ്പം സമയം, ഗീയര്‍ പൊസിഷന്‍, ട്രിപ് ഇന്‍ഫര്‍മേഷന്‍ തുടങ്ങിയ കാണിക്കുന്ന സെക്കന്‍ഡറി ഡിസ്‌പ്ലേയും ബജാജ് നവീകരിച്ചിട്ടുണ്ട്.

ഇരട്ട ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാന(എ ബി എസ്)ത്തോടെ എത്തുന്ന ഡൊമിനറിന്റെ ഡല്‍ഹി ഷോറൂം വില 1.74 ലക്ഷം രൂപയാണ്.

Top