ഇലക്ട്രിക്ക് സ്പോക്ക് ഇ-സ്‌കൂട്ടര്‍ വിപണിയില്‍ ; വില 65,000 രൂപ മുതല്‍

വ്യാപാര ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന സ്പോക്ക് എന്ന ഇലക്ട്രിക്ക് സ്‌കൂട്ടറിനെ Li-ions ഇലക്ട്രിക്ക് ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. തിരഞ്ഞെടുക്കുന്ന ഓപ്ഷനുകള്‍ അനുസരിച്ച് 65,000 മുതല്‍ 99,000 രൂപ വരെ ഇ -സ്‌കൂട്ടറിന് വില വരും. ജൂലൈയില്‍ വില്‍പ്പന ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Li-ions ഇലക്ട്രിക്ക് സൊലൂഷന്‍സ് എന്നത് ഒരു ഇന്ത്യന്‍ കമ്പനിയാണ്. സ്പോക്കിന്റെ ഡിസൈന്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കീഴില്‍ പൂര്‍ണ്ണമായും ലോക്കല്‍ ലെവലില്‍ വികസിപ്പിച്ചെടുത്തതാണ്. മുന്‍വശത്ത് വലിയ വട്ടത്തിലുള്ള ഹെഡ്ലാമ്പാണ് നല്‍കിയിരിക്കുന്നത്. പിന്നില്‍ ഫാക്ടറിയില്‍ നിന്നും ഫിറ്റ് ചെയ്തുവരുന്ന തെര്‍മല്‍ ഇന്‍സുലേഷന്‍ കാര്‍ഗോ ബോക്സ് ഘടിപ്പിച്ചിരിക്കുന്നു. ടേണ്‍ ഇന്റിക്കേറ്ററുകള്‍ ടെയില്‍ ലാമ്പുകളില്‍ തന്നെ ഇടം പിടിക്കുന്നു.

2.9 kWh ലിത്തിയം-ഐയണ്‍ ബാറ്ററിയാണ് സ്പോക്കിന് കരുത്തേകുന്നത്. 2.1 kW പരമാവധി പവര്‍ നല്‍കുന്ന ബ്രഷ്ലെസ്സ് DC ഹബ് മോട്ടറാണ് വാഹനത്തിലുള്ളത്. 1.2 kW ആണ് നിരന്തരമായ പവര്‍ ഔട്ട്പുട്ട്. 45 km/h ആണ് സ്‌കൂട്ടറിന്റെ പരമാവധി വേഗം. ഉപഭോക്താവിന്റെ ആവശ്യാനുസരണം ബാറ്ററി തിരഞ്ഞെടുക്കാവുന്നതാണ്. തിരഞ്ഞെടുക്കുന്ന ബാറ്ററിയെ ആശ്രയിച്ച് 50-130 കിലോമീറ്റര്‍ വേഗത വരെയുള്ള റേഞ്ച് സ്‌കൂട്ടറിനുണ്ട്.

Top