പദ്മശ്രീ പുരസ്‌ക്കാരം നിഷേധിച്ച് ആത്മീയാചാര്യന്‍ സിദ്ധേശ്വര്‍ സ്വാമിജി

siddeshwar

വിജയപുരം: തനിക്ക് ലഭിച്ച പദ്മശ്രീ പുരസ്‌ക്കാരം നിഷേധിച്ച് ആത്മീയാചാര്യന്‍ സിദ്ധേശ്വര്‍ സ്വാമിജി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വിജയപുരം സ്വദേശിയാണ് ആത്മീയാചാര്യന്‍ സിദ്ധേശ്വര്‍ സ്വാമിജി.

ഇതുപൊലൊരു പുരസ്‌ക്കാരത്തിന്റെ പേരില്‍ അറിയപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും, ആത്മീയത മാത്രമാണ് തന്റെ ലോകമെന്നും അദ്ദേഹത്തിന്റെ കത്തില്‍ പറയുന്നു.

എനിക്ക് ഇങ്ങനെ ഒരു തലക്കെട്ടിന്റെ ആവശ്യമില്ല, ഞാന്‍ ഒരു സന്യാസിയാണ് എന്ന അടിക്കുറിപ്പോടെ ട്വിറ്ററില്‍ കത്ത് അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

നിരവധി ആളുകള്‍ അത്തരം ഒരു പദവി ലഭിക്കാന്‍ നെട്ടോട്ടമോടുന്നുണ്ട്. അത്തരക്കാര്‍ക്ക് നല്‍കുക . അത് അവര്‍ക്ക് പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പ്രധാനമന്ത്രി മന്‍ കീ ബാത്തിലൂടെയാണ് പദ്മ അവാര്‍ഡു ജേതാക്കളുടെ പേരു വെളിപ്പെടുത്തിയത്. തുടര്‍ന്ന് അവാര്‍ഡ് ജേതാക്കളെ ആദരിക്കുകയും ചെയ്തിരുന്നു

Top