കേരളത്തിലേക്ക് കടത്താന്‍ സൂക്ഷിച്ച 50 ലക്ഷം വില വരുന്ന സ്പിരിറ്റ് ശേഖരം പിടികൂടി

പാലക്കാട്: കേരളത്തിലേക്ക് കടത്താന്‍ സൂക്ഷിച്ച വന്‍ സ്പിരിറ്റ് ശേഖരം തമിഴ്നാട്ടില്‍ വച്ച് പിടികൂടി. 15,750 ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയത്. ഐബിയും എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡും നടത്തിയ സംയുക്ത പരിശോധനയിലാണ് വന്‍ സ്പിരിറ്റ് ശേഖരം പിടികൂടിയത്.

തമിഴ്‌നാട് തിരുപ്പൂര്‍, ചിന്നകാനൂര്‍ ഭാഗത്ത് രഹസ്യ ഗോഡൗണിലാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. സംഭവത്തില്‍ ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. സ്പിരിറ്റിന് 50 ലക്ഷം വില വരുമെന്നാണ് എക്‌സൈസ് വൃത്തങ്ങള്‍ പറയുന്നത്.

Top