കത്തോലിക്കാ, യാക്കോബായ സഭാ നേതൃത്വങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സ്പിരിറ്റ് ഇന്‍ ജീസസ്

തൃശൂര്‍: കത്തോലിക്കാ, യാക്കോബായ സഭാ നേതൃത്വങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സ്പിരിറ്റ് ഇന്‍ ജീസസ് സ്ഥാപകന്‍ ടോം സക്കറിയ.

സ്പിരിറ്റ് ഇന്‍ ജീസസിന്റെ മുഖമാസികയിലാണ് സഭാ നേതൃത്വങ്ങളെ ടോം സക്കറിയ വിമര്‍ശിച്ചത്.

പാപ്പാത്തിച്ചോലയിലെ കുരിശിനെ തള്ളിപ്പറഞ്ഞ മെത്രാന്മാര്‍ പോഴന്മാരാണെന്നും അതിന്‌ അവര്‍ കനത്ത വില നല്‍കേണ്ടി വരുമെന്നും സക്കറിയ ലേഖനത്തില്‍ പറയുന്നു.

പുരോഹിതനായതുകൊണ്ടോ മെത്രാനായതുകൊണ്ടോ ക്രിസ്ത്യാനിയാകണമെന്നില്ല. ക്രിസ്തുവിന്റെ വചനങ്ങള്‍ അനുസരിക്കുന്നവരാണ് ക്രിസ്ത്യാനികള്‍. പാപ്പാത്തിച്ചോലയില്‍ പൊളിച്ചുമാറ്റിയ കുരിശില്‍ നിന്ന് ദിവ്യജ്യോതിസ്സ്‌
പ്രത്യക്ഷപ്പെട്ടുവെന്നും അദ്ദേഹം അവകാശപ്പെടുന്നു.

Top