ഇടുക്കിയിൽ സ്പിരിറ്റ്‌ വേട്ട

ടുക്കി: ഇടുക്കി വാഴത്തോപ്പിൽ സ്പിരിറ്റ്‌ പിടികൂടി. 16 ലിറ്റർ സ്പിരിറ്റാണ് എക്സൈസ് പിടികൂടിയത്. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ മുൻനിർത്തി വ്യാജമദ്യ നി‍ർമാണത്തിനായി കൊണ്ടുവന്നതായിരുന്നു സ്പിരിറ്റ്. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

എക്സൈസിന്‍റെ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ച സ്പിരിറ്റ് കണ്ടെത്തിയത്. പ്രതികളുടെ വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു സ്പിരിറ്റ്. പ്രദേശത്ത് വ്യാജമദ്യവിൽപ്പന വ്യാപകമാണെന്ന് പരാതി ഉയർന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വ്യാജമദ്യം മൂന്നിരട്ടി വിലയ്ക്കാണ് പ്രതികൾ വിറ്റിരുന്നത്.

Top