കറക്കി വീഴ്ത്തും; ലോകകപ്പില്‍ സ്പിന്നിന് പ്രാധാന്യമെന്ന് റാഷിദ് ഖാന്‍

യുഎഇ: ഇപ്പോള്‍ നടക്കുന്ന ഐസിസി ടി 20 ലോകകപ്പില്‍ സ്പിന്നര്‍മാര്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുമെന്ന് അഫ്ഗാനിസ്ഥാന്റെ സൂപ്പര്‍ താരം റാഷിദ് ഖാന്‍ പറഞ്ഞു. ടൂര്‍ണമെന്റില്‍ നന്നായി ബാറ്റ് ചെയ്താല്‍ തന്റെ ടീമിന് ഏത് ടീമിനെയും തോല്‍പ്പിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ രണ്ടാമത്തെ ടി 20 ലോകകപ്പില്‍ കളിക്കുന്ന റാഷിദ്, സൂപ്പര്‍ 12, സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്ന യുഎഇയിലെ മൂന്ന് വേദികളിലെ പിച്ചുകളും സ്പിന്നിന് അനുകൂലമാണെന്ന് പറഞ്ഞു.

യുഎഇയിലെ മൂന്ന് വേദികളിലായി 14 ടി 20 മത്സരങ്ങള്‍ അഫ്ഗാനിസ്ഥാന്‍ കളിച്ചിട്ടുണ്ട്. ഇന്നലെ നടന്ന സന്നാഹ മത്സരത്തില്‍ അവര്‍ വിന്‍ഡീസിനെ തോല്‍പ്പിച്ചിരുന്നു. ലോകകപ്പിന് മുന്നോടിയായി ക്യാപ്റ്റന്‍ സ്ഥാനം റഷീദ് രാജിവച്ചിരുന്നു.

Top