അശ്വിനെതിരെ വിമര്‍ശനവുമായി മുന്‍ നായകന്‍ സൗരവ് ഗാംഗുലിയും

sourav-ganguly

കൊല്‍ക്കത്ത: സ്പിന്നര്‍ ആര്‍ അശ്വിനെതിരെ വിമര്‍ശനവുമായി മുന്‍ നായകന്‍ സൗരവ് ഗാംഗുലിയും. സതാംപ്ടണ്‍ ടെസ്റ്റില്‍ അശ്വിന്‍ അക്ഷമനായാണ് ബൗള്‍ ചെയ്തതെന്ന് ഗാംഗുലി പറഞ്ഞു.

ഒരു ഓവറില്‍ തന്നെ വ്യത്യസ്തമായാണ് പന്തുകളെറിഞ്ഞത്. ഇഷാന്ത് ശര്‍മ ബൗള്‍ ചെയ്തപ്പോള്‍ പിച്ചിലുണ്ടായ ആനുകൂല്യം മുതലെടുക്കാന്‍ അശ്വിനായില്ല. എന്നാല്‍ ഇംഗ്ലീഷ് സ്പിന്നറായ മോയിന്‍ അലി ഇത് ഫലപ്രദമായി ഉപയോഗിച്ചുവെന്നും ഗാംഗുലി പറഞ്ഞു.

ഇക്കാര്യത്തെക്കുറിച്ച് ക്യാപ്റ്റന്‍ കൊഹ്‌ലി അശ്വിനോട് സംസാരിക്കണമെന്നും അതുമാത്രമല്ല, അലിയേക്കാള്‍ രണ്ട് മടങ്ങെങ്കിലും മികച്ചവനാണ് അശ്വിനെന്നും, എന്നാല്‍ അലിയുടെ ബൗളിംഗ് വളരെ ലളിതമായിരുന്നുവെന്നും ഗാംഗുലി സൂചിപ്പിച്ചു.

നേരത്തെ അശ്വിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗും രംഗത്തെത്തിയിരുന്നു. ഇന്ത്യ പരമ്പര അടിയറവ് വെയ്ക്കാന്‍ കാരണം അശ്വിനാണെന്ന് ഹര്‍ഭജന്‍ ആരോപിച്ചിരുന്നു. നിര്‍ണായകമായ സതാംപ്ടണ്‍ ടെസ്റ്റില്‍ അശ്വിന്‍ ഫോമിലേക്ക് ഉയരാതെ പോയതാണ് ഇന്ത്യ തോല്‍ക്കാനും അതുവഴി പരമ്പര നഷ്ടമാവാനും കാരണമെന്നാണ് ഹര്‍ഭജന്‍ പറഞ്ഞത്.

Top