മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

ഇടുക്കി: മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ തുറന്നു. രണ്ട് സ്പില്‍വേ ഷട്ടറുകളാണ് തുറന്നത്. മൂന്ന്, നാല് ഷട്ടറുകളാണ് തുറന്നത്. സെക്കന്റില്‍ 772 ഘനയടി വെള്ളമാണ് തുറന്നു വിടുന്നത്. മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് 141 അടി എത്തിയതോടെയാണ് ഷട്ടര്‍ തുറക്കാന്‍ തമിഴ്‌നാട് തീരുമാനിച്ചത്. ഷട്ടര്‍ തുറന്ന് അധിക ജലം പുറത്തേക്ക് ഒഴുക്കുന്നതിനാല്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണണെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഇടുക്കി അണക്കെട്ട് തുറക്കാനും തീരുമാനമായി.

അതേസമയം രാവിലെ 10 മണിക്കാണ് ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി വിടുക. ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രാദേശത്ത് ശക്തമായ മഴ തുടരുകയാണ്. ഈ സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ്, അപ്പര്‍ റൂള്‍ ലെവലായ 2400.03 അടിക്ക് മുകളിലെത്തുന്നതിന് സാധ്യതയുള്ളതിനാല്‍ അധിക ജലം ക്രമീകരിക്കുന്നതിനായി ആണ് തുറക്കുന്നത്.

പത്ത് മണിയോടെ ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ 40 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്റില്‍ 40000 ലീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കിവിടും. വൃഷ്ടിപ്രദേശത്ത് മഴ പെയ്തതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായ സാഹചര്യത്തിലാണ് നടപടി.

Top