ചൈനയിലെ ചിലന്തിക്ക് മനുഷ്യമുഖം; സ്‌പൈഡര്‍മാനെ വൈറലാക്കി ഇന്റര്‍നെറ്റ് ലോകം

ഥാര്‍ത്ഥ സ്‌പൈഡര്‍മാന്‍ ഉണ്ടോ എന്നറിയില്ല, എന്നാല്‍ മനുഷ്യമുഖമുള്ള ഒരു ചിലന്തി ചൈനയിലുണ്ട്. ഈ ചിലന്തിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ചിലന്തിയുടെ ശരീരത്തിലെ ചില പ്രത്യേകതയാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഇതിന്റെ പിന്‍ഭാഗത്ത് വ്യക്തമായി മനുഷ്യമുഖത്തോട് സാമ്യതയുള്ള അടയാളമുണ്ട്.

കണ്ണുകളും വായും മൂക്കും അടങ്ങിയ ശരിക്കും മനുഷ്യമുഖത്തോട് സാമ്യമുള്ള ശരീരമുള്ള ഈ എട്ടുകാലി ഏത് ഇനത്തില്‍പെട്ടതാണെന്ന് ശാസ്ത്രലോകവും തിരയുകയാണ്. ചൈനയിലെ ഹുനാനിലെ ഒരു വീട്ടിലാണ് പച്ച നിറമുള്ള എട്ടുകാലിയെ കണ്ടെത്തിയത്.

സ്പൈഡര്‍മാനെ കണ്ടെത്തിയോ എന്ന അടിക്കുറിപ്പോടെയാണ് വിചിത്ര ചിലന്തിയുടെ വീഡിയോ ട്വിറ്ററില്‍ എത്തിയത്. വീഡിയോ ഷെയര്‍ ചെയ്തതിനൊപ്പം ചിലന്തിയുടെ സ്പീഷിസ് അറിയുന്നവരുണ്ടെങ്കില്‍ കമന്റ് ചെയ്യണമെന്നും ട്വീറ്റ് ചെയ്തവര്‍ ആവശ്യപ്പെടുന്നു. വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ രസകരമായ കമന്റുകളുമായെത്തുകയും ചെയ്തിട്ടുണ്ട്.

Top