ഇന്ത്യന്‍ ബോക്‌സോഫീസില്‍ കരുത്തുറപ്പിച്ച് സ്‌പൈഡര്‍മാന്‍, ഇതുവരെ നേടിയത് 211 കോടി

ഇന്ത്യന്‍ ബോക്‌സോഫീസില്‍ കരുത്തുറപ്പിക്കുകയാണ് ‘സ്‌പൈഡര്‍മാന്‍ നോ വേ ഹോം’. അഞ്ചാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ 211 കോടിയാണ് ചിത്രം ഇതുവരെ നേടിയെടുത്തത്. ആദ്യ ദിനത്തില്‍ 41.50 കോടിയാണ് ഇന്ത്യന്‍ ബോക്‌സോഫീസില്‍ സ്‌പൈഡര്‍മാന്റെ ഗ്രോസ് കളക്ഷന്‍.

ഒന്നും രണ്ടും സ്ഥാനത്തുള്ളത് ‘അവഞ്ചഴ്‌സ്; എന്‍ഡ്‌ഗെയിം’, ‘അവഞ്ചേഴ്‌സ്; ഇന്‍ഫിനിറ്റി വാര്‍’, എന്നീ ചിത്രങ്ങളാണ് നിലനില്‍ക്കുന്നത്. അവഞ്ചഴ്‌സ്; ഇന്‍ഫിനിറ്റി വാര്‍ 227.43 കോടിയും അവഞ്ചഴ്‌സ്; എന്‍ഡ്‌ഗെയിം 373.22 കോടിയുമാണ് ഇന്ത്യയില്‍ നിന്നും നേടിയത്.

2021 ഡിസംബര്‍ 16 നാണ് സ്‌പൈഡര്‍മാന്‍ നോ വേ ഹോം തീയേറുകളില്‍ എത്തിയത്. ‘സ്‌പൈഡര്‍മാന്‍:ഫാര്‍ ഫ്രം ഹോം’ അവസാനിക്കുന്നതിന്റെ തുടര്‍ച്ചയാണ് നോ വേ ഹോം. യഥാര്‍ഥ സ്‌പൈഡര്‍മാന്‍ പീറ്റര്‍ പാര്‍ക്കര്‍ ആണെന്ന വെളിപ്പെടുത്തലോടെയാണ് സ്‌പൈഡര്‍മാന്‍: ഫാര്‍ ഫ്രം ഹോം അവസാനിക്കുന്നത്. തന്റെ ഐഡന്റിറ്റി രഹസ്യമായി തന്നെ നിലനിര്‍ത്താന്‍ സ്‌പൈഡര്‍മാന്‍ ഡോക്ടര്‍ സ്‌ട്രെയ്ഞ്ചിന്റെ സഹായം തേടുന്നതും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് സ്‌പൈഡര്‍മാന്‍: നോ വേ ഹോമിന്റെ പ്രമേയം.

ജോണ്‍ വാട്‌സ് സംവിധാനം ചെയ്യുന്ന ചിത്രം മാര്‍വല്‍ സ്റ്റുഡിയോസും കൊളമ്ബിയ പിക്‌ചേഴ്‌സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. സോണി പിക്‌ചേഴ്‌സ് റിലീസിംഗാണ് വിതരണം. ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഇന്ത്യന്‍ പ്രാദേശിക ഭാഷകളില്‍ സ്‌പൈഡര്‍മാന്‍: നോ വേ ഹോം റിലീസ് ചെയ്തിട്ടുണ്ട്.

Top