റണ്‍വേയില്ലാതെയും വിമാനമിറക്കാനുള്ള പദ്ധതിയുമായി ‘സ്‌പൈസ് ജെറ്റ്’

ഡല്‍ഹി: റണ്‍വേയില്ലാതെ തന്നെ വിമാനമിറക്കാനുള്ള പദ്ധതിയുമായി ‘സ്‌പൈസ് ജെറ്റ്’.

ഇതിനായിട്ട് ജപ്പാനിലെ സെതച്ചി ഹോള്‍ഡിങ്‌സ് എന്ന അന്താരാഷ്ട്ര കമ്പനിയുമായി സ്‌പൈസ് ജെറ്റ് അധികൃതര്‍ ചര്‍ച്ച നടത്തി.

കരയിലും വെള്ളത്തിലും സഞ്ചരിക്കാവുന്ന നൂറോളം കോഡിയാക് വിമാനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച നടന്നിരിക്കുന്നത്.

ഇത്തരം വിമാനങ്ങള്‍ റണ്‍വേ ഇല്ലാതെ തന്നെ കരയിലോ കടലിലോ എവിടെ വേണമെങ്കിലും ഇറക്കാന്‍ സാധിക്കും.

400മില്യണ്‍ ഡോളറിലാണ് കരാര്‍ നടപ്പാക്കുന്നത്.

എയര്‍പോര്‍ട്ടുകളില്ലാത്തിടത്തും വിമാനമിറക്കുന്നതിനാണ് ഇത്തരമൊരു സംരംഭമെന്ന്‌ ‘സ്‌പൈസ് ജെറ്റ്’ അധികൃതര്‍ അറിയിച്ചു.

Top