ജോലി നഷ്ടമായ ജെറ്റ് എയര്‍വെയ്‌സിലെ ജീവനക്കാര്‍ക്ക് നിയമനം നല്‍കി സ്പൈസസ് ജെറ്റ്

മുംബൈ: ജെറ്റ് എയര്‍വെയ്സ് താത്ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിയതോടെ ജോലി നഷ്ടമായ 100 പൈലറ്റുമാര്‍ ഉള്‍പ്പടെ 500 ജീവനക്കാരെ സ്പൈസസ് ജെറ്റ് ജോലിക്കെടുത്തു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പൈസസ് ജെറ്റ് അധികൃതര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

100 പൈലറ്റുമാര്‍, 200 ക്യാബിന്‍ ക്രൂ എന്നിവര്‍ക്കുപുറമെ, ടെക്നിക്കല്‍, എയര്‍പോര്‍ട്ട് ജീവനക്കാരായി 200 പേരെയുമാണ് നിയമിച്ചിട്ടുള്ളത്.ഉടനെതന്നെ കൂടുതല്‍ റൂട്ടുകളില്‍ സര്‍വീസ് നടത്താനാണ് സ്പൈസസ് ജെറ്റിന്റെ പദ്ധതി. ഇതിനായി 27ല്‍കൂടുതല്‍ വിമാനങ്ങള്‍ പുതിയതായി സര്‍വീസിന് ഏറ്റെടുത്തിട്ടുണ്ട്. ഇതില്‍ 22 ബോയിങ് 737 ഫ്ളൈറ്റുകളാണ്.

മൂംബൈ-ഡല്‍ഹി കേന്ദ്രീകരിച്ച് 24 പുതിയ സര്‍വീസുകള്‍ സ്പൈസസ് ജെറ്റ് പ്രഖ്യാപിച്ചുകഴിഞ്ഞു. ഹോങ്കോങ്, ജിദ്ദ, ദുബായ്, കൊളംബോ, ധാക്ക, റിയാദ്, ബാങ്കോക്ക്, കാഠ്മണ്ഡു തുടങ്ങിയ സര്‍വീസുകള്‍ മെയ് മാസം അവസാനത്തോടെ തുടങ്ങുമെന്നും സ്പൈസസ് ജെറ്റ് അധികൃതര്‍ അറിയിച്ചു.

Top