SpiceJet, GoAir planes have a near-miss over Goa

ന്യൂഡല്‍ഹി: പറക്കലിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ചുള്ള വന്‍ അപകടം ഒഴിവായത് പൈലറ്റിന്റെ സമയോചിത ഇടപെടല്‍ മൂലം.

സ്‌പൈസ് ജെറ്റിന്റെയും ഗോവ എയറിന്റെയും വിമാനങ്ങളാണ് ഗോവയിലെ ആകാശ പരിധിയില്‍ അപകടകരമായ രീതിയില്‍ അടുത്തടുത്തെത്തിയത്.

സ്‌പൈസ് ജെറ്റ് പൈലറ്റ് സമയോചിതമായി വിമാനം വഴിതിരിച്ചതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ഇരു വിമാനങ്ങളിലും എത്ര യാത്രക്കാര്‍ ഉണ്ടായിരുന്നെന്ന് കമ്പനികള്‍ പറഞ്ഞിട്ടില്ല.

വിമാനങ്ങള്‍ രണ്ടും അപകടകരമായ രീതിയില്‍ ഒരേ പാതയില്‍ എത്തിയതിനെക്കുറിച്ച് കമ്പനികള്‍ വിശദമായ അന്വേഷണം ആരംഭിച്ചു.

അന്നേ ദിവസം ഗോവ എയറിന്റെ ചില റഡാറുകള്‍ തകരാറിലായിരുന്നെന്നും ഗോവ എയറിലെ ജീവനക്കാര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാത്തതാണ് തെറ്റായ ദിശയില്‍ ഗോവ എയര്‍ എത്താന്‍ കാരണമെന്ന് സ്‌പൈസ് ജെറ്റ് ആരോപിച്ചു.

സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഗോവ എയര്‍ അറിയിച്ചു.

Top