ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സ്‌പൈസ് ജെറ്റും; ബുഡാപെസ്റ്റിലേക്ക് പ്രത്യേക സര്‍വീസ്

ഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാന്‍ സ്‌പൈസ് ജെറ്റും. യുക്രൈനില്‍ നിന്നും ഹംഗറിയിലെ ബുഡാപെസ്റ്റിലെത്തിയ ഇന്ത്യാക്കാരെ ഒഴിപ്പിച്ച് രാജ്യത്തെത്തിക്കാന്‍ സ്‌പൈസ് ജെറ്റ് പ്രത്യേക സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

സ്‌പൈസ് ജെറ്റിന്റെ ബോയിങ് 737 മാക്‌സ് വിമാനമാണ് ഒഴിപ്പിക്കല്‍ രക്ഷാദൗത്യവുമായി പറക്കുക. ഡല്‍ഹിയില്‍ നിന്നും ബുഡാപെസ്റ്റിലെത്തുന്ന വിമാനം ജോര്‍ജിയയിലെ കുട്ടൈസി വഴിയാണ് രാജ്യത്തെത്തുക. യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ രക്ഷപ്പെടുത്താനായി കൂടുതല്‍ സര്‍വീസ് നടത്താന്‍ സ്‌പൈസ് ജെറ്റ് ആലോചിക്കുന്നുണ്ട്.

Top