ലാന്‍ഡിംഗിനിടെ സ്‌പൈസ് ജെറ്റ് വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി

മുംബയ്: മഹാരാഷ്ട്രയിലെ ഷിര്‍ദ്ദി വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ സ്‌പൈസ് ജെറ്റ് വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി. ഡല്‍ഹിയില്‍നിന്ന് ഷിര്‍ദിയിലേക്ക് പോയ ബോയിംഗ് 737 വിമാനമാണ് ലാന്‍ഡിംഗ് സ്‌പോട്ടില്‍നിന്ന് ഏകദേശം 30-40 മീറ്ററോളം മാറി ലാന്‍ഡ് ചെയ്തത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

വിമാനത്തിന്റെ രണ്ട് പൈലറ്റുമാരെയും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. അപകടത്തിന് പിന്നാലെ വിമാനത്താവളത്തിലെ റണ്‍വേ താത്കാലികമായി അടച്ചിട്ടു. ഇതേതുടര്‍ന്ന് ഷിര്‍ദ്ദി വിമാനത്താവളത്തില്‍നിന്നുള്ള മറ്റു വിമാനസര്‍വീസുകള്‍ പൂര്‍ണമായും തടസപ്പെട്ടു

Top