spicejet-buy-boeing aircraft

ന്യൂഡല്‍ഹി: സ്‌പൈസ് ജെറ്റ് 205 ബോയിങ് വിമാനങ്ങള്‍ വാങ്ങുന്നു. 1.5 ലക്ഷം കോടി വിലവരുന്ന 155 ബോയിങ് 7378 മാക്‌സ് വിമാനങ്ങളും 50 ഡ്രീംലൈനര്‍ B737ട വിമാനങ്ങളും വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സ്‌പൈസ് ജെറ്റ് ചെയര്‍മാന്‍ അജയ് സിങ് അറിയിച്ചു.

സമാനതകളില്ലാത്ത വിജയഗാഥയാണ് സ്‌പൈസ് ജെറ്റിന് ഉണ്ടായിരിക്കുന്നത് അതുകൊണ്ടുതന്നെ ഇതില്‍ അഭിമാനിക്കുന്നു. സാമ്പത്തിക വര്‍ഷത്തിന്റെ എല്ലാ പാദങ്ങളിലും ലാഭമുണ്ടാക്കാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും അജയ് സിങ് കൂട്ടിച്ചേര്‍ത്തു.

ആഗോള വിമാന നിര്‍മാണ കമ്പനിയായ ബോയിങിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് സ്‌പൈസ് ജെറ്റുമായുള്ള കരാര്‍. ബോയിങിന്റെ മുഖ്യ എതിരാളിയായ എയര്‍ബസ്, ഇന്‍ഡിഗോ അടക്കമുള്ള വിമാന കമ്പനികളുമായി കരാറിലെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ സ്‌പൈസ് ജെറ്റുമായുള്ള കരാര്‍ ബോയിങിന് ഗുണകരമാവും.

Top