അഹമ്മദാബാദില്‍ സ്‌പൈസ്‌ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി

അഹമ്മദാബാദ്: മുംബൈയില്‍ നിന്ന് 100 യാത്രക്കാരെ വഹിച്ചു പോയ ഡല്‍ഹി-ബൗണ്ട് സ്‌പൈസ്‌ജെറ്റ് വിമാനം അഹമ്മദാബാദില്‍ അടിയന്തരമായി നിലത്തിറക്കി. ഇന്ന് രാവിലെയായിരുന്നു സംഭവം. കാബിന്‍ സമ്മര്‍ദം മൂലമാണ് വിമാനം അടിയന്തര ലാന്‍ഡിംഗ് ചെയ്തത്.

സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ് സിസ്റ്റം പിന്തുടര്‍ന്നാണ് വിമാനം അഹമ്മദാബാദിലേക്ക് മാറ്റിയതെന്നും യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നും വ്യോമയാന അതോറിറ്റി വക്താവ് അറിയിച്ചു. സ്‌പൈസ് ജെറ്റ് ബോയിംഗ് 737 വിമാനം (വി.ടി.-എസ്.ജെ.ബി) ഓപ്പറേഷന്‍ ഫ്‌ളൈറ്റ് എസ്.ജി 160 മുംബൈ-ഡല്‍ഹി ആയിരുന്നു.

Top