ലാന്‍ഡിംഗ് ഗിയറിന്റെ വാതിലില്‍ കുടുങ്ങി സ്‌പൈസ് ജെറ്റ് ജീവനക്കാരന് ദാരുണാന്ത്യം

കൊല്‍ക്കത്ത: ലാന്‍ഡിംഗ് ഗിയറിന്റെ വാതിലില്‍ കുടുങ്ങിയ സ്‌പൈസ് ജെറ്റ് ജീവനക്കാരന് ദാരുണാന്ത്യം. ബുധനാഴ്ച പുലര്‍ച്ചയോടെ വിമാനത്തില്‍ പരിശോധന നടത്തുന്നതിനിടെ സാങ്കേതിക വിദഗ്ധനായ രോഹിത് വീരേന്ദ്ര പാണ്ഡെ(26) ലാന്‍ഡിംഗ് ഗിയറിന്റെ വാതിലില്‍ കുടുങ്ങുകയായിരുന്നു.

നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. അഗ്‌നിശമനസേന എത്തിയതാണ് മൃതദേഹം പുറത്തെടുത്ത്. ഹൈഡ്രോളിക് പ്രഷര്‍ കാരണം വാതില്‍ അടഞ്ഞതാണ് അപകടത്തിന് വഴിവച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

Top