സ്‌പൈസ് ജെറ്റിന്റെ എസ്.ജി 1238 വിമാനം റണ്‍വെയില്‍ തെന്നിമാറി ; യാത്രക്കാര്‍ക്ക് പരിക്കില്ല.

ബംഗളൂരു: ബംഗളൂരു വിമാനത്താവളത്തില്‍ സ്‌പൈസ് ജെറ്റിന്റെ എസ്.ജി 1238 വിമാനം റണ്‍വെയില്‍ തെന്നിമാറി. അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്കില്ലെന്നും വിമാനത്തിന് തകരാര്‍ സംഭവിച്ചിട്ടില്ലെന്നും സ്‌പൈസ് ജെറ്റ് വക്താവ് മാധ്യമങ്ങളെ അറിയിച്ചു.

അപകടത്തില്‍ റണ്‍വെയില്‍ സ്ഥാപിച്ചിരുന്ന ലൈറ്റുകളെല്ലാം തകര്‍ന്നിരുന്നു. റണ്‍വെ താല്‍കാലികമായി അടച്ചതിനെ തുടര്‍ന്ന് ബംഗളൂരുവില്‍ ഇറങ്ങേണ്ടിയിരുന്ന 10 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു.

Top