വിവാദങ്ങള്‍ക്കു നടുവില്‍ സ്ഫടികം 2വിന്റെ ടീസര്‍ റിലീസ്. . .

റെ വിവാദങ്ങള്‍ക്കൊടുവില്‍ സ്ഫടികം 2ന്റെ ടീസര്‍ റിലീസിങ്ങിനൊരുങ്ങുകയാണ്. ബിജു ജെ കട്ടയ്ക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിനെതിരെ മോഹന്‍ലാല്‍ ആരാധകരും സ്ഫടികത്തിന്റെ സംവിധായകന്‍ ഭഭ്രനും രംഗത്ത് വന്നിരുന്നു.

‘സ്ഫടികം ഒന്നേയുള്ളു, അതു സംഭവിച്ചു കഴിഞ്ഞു. മോനേ…ഇത് എന്റെ റെയ്ബാന്‍ ഗ്ലാസ്! അതിലെങ്ങാനും നീ തൊട്ടാല്‍’- എന്നാണ് ഭദ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

എന്നാല്‍ ആടുതോമയുടെ മകന്റെ കഥ പറയുന്ന ഇരുമ്പന്‍ ജോണിയുടെ കഥ പറയുന്ന സ്ഫടികം 2ന്റെ ടീസര്‍ ഈ വരുന്ന 30ന് പുറത്തിറക്കുമെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്‍.

തോമാച്ചായനെ മലയാളികളുടെ ചങ്കില്‍ കൊത്തിയെങ്കില്‍, തോമയുടെ മകന്‍ ഇരുമ്പന്‍ സണ്ണിയുടെ പേരും അതെ ചങ്കില്‍ കൊത്തിയിരിക്കും, ഇത് എന്റെ അതിരു കടന്ന ആത്മ വിശ്വാസമോ,അഹങ്കാരമോ അല്ല, മറിച്ചത് ഇരുമ്പന്‍ സണ്ണി തോമാച്ചായന്റെ മകനാണ് എന്ന സത്യം.’ബിജു കുറിച്ചു.

ചിത്രത്തില്‍ സണ്ണിലിയോണും വേഷമിടുന്നുണ്ട്. സ്ഫടികം സിനിമ റിലീസ് ചെയ്തിട്ട് 24 വര്‍ഷം പിന്നിടുമ്പോളാണ് സ്ഫടികം2 റിലീസിങ്ങിനൊരുങ്ങുന്നത്.

Top