സംസ്ഥാനത്തെ വേഗ റെയിൽ പദ്ധതിക്ക് ഇനി വേഗം കുറയും

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ വേഗ റെയിൽ പദ്ധതിക്ക് അം​ഗീകാരം നൽകാൻ നീതി ആയോഗ് കേന്ദ്രസർക്കാരിന് ശുപാർശ ചെയ്യില്ല. പദ്ധതി യാഥാർത്ഥ്യമാക്കാനായി സമർപ്പിച്ച രൂപരേഖയിൽ ചിലവ് യുക്തിഭഭ്രമല്ല എന്ന് വിലയിരുത്തിയ സാഹചര്യത്തിലാണ് നടപടി. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ നടപടികളെ പൂർണമായും പ്രതിരോധത്തിലാക്കുന്നതാണ് നീതി ആയോഗിന്റെ ഈ തീരുമാനം. വലിയ തുക ഭൂമി എറ്റെടുക്കാൻ സാധാരണ ആവശ്യപ്പെടുന്ന സംസ്ഥാനം പദ്ധതിക്കായി സമർപ്പിച്ച ഭൂമി എറ്റെടുക്കൽ തുക അസ്വാഭാവികത ചൂണ്ടിക്കാട്ടുന്നു എന്നാണ് നീതി ആയോഗിന്റെ വിലയിരുത്തൽ.

ഒരു കിലോമീറ്റർ പദ്ധതി യാഥാർത്ഥ്യമാക്കാൻ 120 കോടി മതിയെന്നാണ് കേരള റെയിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ പറയുന്നത്. ഇത്തരം പദ്ധതികളിൽ നീതി ആയോഗിന്റെ മുന്നിലുള്ള മാതൃകകൾ അനുസരിച്ച് എറ്റവും കുറഞ്ഞ ചിലവ് 370 കോടിയെങ്കിലും ആകും. ഒരു സാഹചര്യത്തിലും ഉദ്ദേശ ലക്ഷ്യത്തിനൊട് യോജിക്കുന്ന ഗുണനിലവാരം ഉണ്ടാക്കാൻ കേരളം നിർദേശിച്ച തുകയിൽ സാധിക്കില്ലെന്നാണ് നീതി ആയോഗ് വിലയിരുത്തൽ.

Top