വേഗതയുടെ രാജകുമാരന്‍ ഉസൈന്‍ ബോള്‍ട്ട് വിടവാങ്ങുന്നു

കിങ്‌സ്റ്റണ്‍: വേഗതയുടെ രാജകുമാരന്‍ ഉസൈന്‍ ബോള്‍ട്ട് വിടവാങ്ങുന്നു. കരീബിയന്‍ ദ്വീപ് രാജ്യമായ ജമൈക്കയുടെ കീര്‍ത്തി ലോകമെങ്ങും ഓടിയെത്തിച്ച സാക്ഷാല്‍ ഉസൈന്‍ ബോള്‍ട്ട് തന്റെ കരിയര്‍ അവസാനിപ്പിക്കുന്നു.

15 വര്‍ഷം മുമ്പ്, തന്റെ 15ാം വയസ്സില്‍ ലോകത്തിനു മുന്നിലേക്ക് ഇടിമിന്നലായി അവതരിച്ച അതേ ട്രാക്കില്‍ റേസേഴ്‌സ് ഗ്രാന്‍ഡ് പ്രീ സംഘടിപ്പിച്ചാണ് ജമൈക്ക ഇതിഹാസതാരത്തിന് സ്വന്തം മണ്ണില്‍ യാത്രയയപ്പു നല്‍കുന്നത്.

കിങ്‌സ്റ്റണിലെ നാഷണല്‍ സ്‌റ്റേഡിയത്തിലെ ട്രാക്കിനെ ഒരിക്കല്‍കൂടി പുളകമണിയിച്ചാണ് അതിവേഗ മനുഷ്യന്‍ മടക്കയാത്ര ആരംഭിക്കുക.

എട്ട് ഒളിമ്പിക്‌സ് സ്വര്‍ണവും 11 ലോക ചാമ്പ്യന്‍ഷിപ് സ്വര്‍ണവും മാറിലണിഞ്ഞ് ലോകത്തെ ഏറ്റവും വേഗമേറിയ ഓട്ടക്കാനെന്ന് ഉറപ്പിച്ച ബോള്‍ട്ട് ഇഷ്ട ഇനമായ 100, 200 മീറ്ററുകളില്‍ സ്‌പൈക്കണിഞ്ഞ് ട്രാക്കിലിറങ്ങും.

ഇതിഹാസതുല്യമായ കരിയറിന് 15 വര്‍ഷത്തിനുശേഷം വിടവാങ്ങുമ്പോള്‍ ലോകത്തെ പ്രമ്രുഖ താരങ്ങളും ബോള്‍ട്ടിനെ യാത്രയയക്കാന്‍ ജമൈക്കയിലെത്തുന്നുണ്ട്.

Top