ജോഡോ യാത്രയിലെ പ്രസം​ഗം; രാഹുൽ ​ഗാന്ധിക്ക് പൊലീസ് നൽകിയ സമയം ഇന്ന് അവസാനിക്കും

ദില്ലി: ഭാരത് ജോഡോ യാത്രക്കിടെ നടത്തിയ പ്രസംഗത്തിൻറെ വിശദാംശങ്ങൾ തേടി ദില്ലി പൊലീസ് നൽകിയ നോട്ടീസിന് രാഹുൽ ഗാന്ധി തേടിയ സാവകാശം ഇന്ന് അവസാനിക്കും. വീട് വളഞ്ഞ് നോട്ടീസ് നൽകിയ പൊലീസിനോട് പത്ത് ദിവസത്തെ സാവകാശമാണ് രാഹുൽ തേടിയത്. പീഡനത്തിനിരയായ നിരവധി പെൺകുട്ടികൾ തന്നെ വന്ന് കണ്ടിരുന്നെന്ന് ശ്രീനഗറിൽ പ്രസംഗിച്ച് ഒന്നരമാസം കഴിഞ്ഞാണ് പൊലീസ് രാഹുലിന് നോട്ടീസ് നൽകിയത്. അതേ സമയം രാഹുലിനെ അയോഗ്യനാക്കിയ നടപടിയിൽ രാജ്യവ്യാപകമായി കോൺഗ്രസ് പ്രഖ്യാപിച്ച ജയ് ഭാരത് ക്യാമ്പയിൻ തുടരുകയാണ്.

Top