മുഖ്യമന്ത്രിക്കെതിരായ പ്രസംഗം; നിലപാടില്‍ മാറ്റമില്ലെന്ന് കൊടിക്കുന്നില്‍ സുരേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിവാദ പരാമര്‍ശത്തില്‍ മാറ്റമില്ലെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എംപി. പൊതുസമൂഹം ചര്‍ച്ച ചെയ്ത പ്രശ്നമാണ് താന്‍ സാന്ദര്‍ഭികമായി സൂചിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമര്‍ശവുമായി കൊടിക്കുന്നില്‍ സുരേഷ് എം പി എത്തിയിരുന്നു. അയ്യങ്കാളി ജയന്തിയുടെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു കൊടിക്കുന്നിലിന്റെ പ്രതികരണം. നവോത്ഥാനനായകനെങ്കില്‍ മകളെ പട്ടിക ജാതിക്കാരന് വിവാഹം ചെയ്ത് കൊടുക്കണമായിരുന്നു. സിപിഐഎമില്‍ പട്ടിക ജാതിക്കാരായ എത്രയോ ചെറുപ്പകാരുണ്ടെന്നായിരുന്നു പരിഹാസം. പട്ടികജാതികാരനായ മന്ത്രിയെ നിയന്ത്രിക്കാന്‍ മന:സാക്ഷി സൂക്ഷിപ്പുകാരനെ നിയമിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിണറായി വിജയന്റെ നവോത്ഥാന പ്രസംഗം തട്ടിപ്പെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 

Top