ഇന്ത്യ-വിന്‍ഡീസ് ടി20 പരമ്പര; സ്റ്റേഡിയത്തിലേക്ക് കാണികളെ അനുവദിക്കും

വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഇന്ത്യയുടെ ടി20 പരമ്പരയില്‍ കാണികള്‍ക്ക് പ്രവേശനം നല്‍കാന്‍ അനുമതി. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്. 75 സതമാനം ആളുകള്‍ക്കാണ് പ്രവേശനം. ഇന്ത്യ-വിന്‍ഡിസ് പരമ്പരയിലെ മൂന്ന് മത്സരങ്ങളും ഈഡന്‍ ഗാര്‍ഡനിലാണ് നടക്കുന്നത്.

ഈഡന്‍ ഗാര്‍ഡനില്‍ 50000ത്തോളം കാണികള്‍ക്കാണ് പ്രവേശനം ലഭിക്കുന്നത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇത്രയും കാണികളെ സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത്. കോവിഡ് തരംഗം ഇന്ത്യയില്‍ കുറഞ്ഞുവരുന്നതിന്റെ പശ്ചാതലത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരുന്നത്.

അതേസമയം വെസ്റ്റ്ഇന്‍ഡീസിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരക്ക് ഇന്ത്യന്‍ ടീം അഹമ്മദാബാദിലെത്തി. ഈ മാസം 6നാണ് വെസ്റ്റ്ഇന്‍ഡീസിനെതിരായ പരമ്പര ആരംഭിക്കുന്നത്.

Top