യു.ഡി.എഫ് സർക്കാറിന്റെ കാലത്തെ ‘സിംഹം’ പിണറായിയെ സന്ദർശിച്ചു, തലകുനിച്ച് മടക്കം

തിരുവനന്തപുരം : കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് മുഖ്യമന്ത്രിയടക്കമുള്ളവരെ വിറപ്പിച്ചു നിര്‍ത്തിയ . . ആഭ്യന്തര മന്ത്രി സ്ഥാനം രമേശ് ചെന്നിത്തലക്ക് നല്‍കിക്കാന്‍ ഇടപെട്ട . . അധികാര കേന്ദ്രമായിരുന്നു എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ . .

മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിമാരും ഐ.പി.എസ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെ സകല അധികാര കേന്ദ്രങ്ങളും ക്യൂ നിന്ന് അങ്ങോട്ട് പോയി കണ്ടു വണങ്ങാറുള്ള സൂപ്പര്‍ അധികാര കേന്ദ്രം.

കേരളത്തിലെ നായര്‍സമുദായത്തിന്റെ ‘ചോദ്യം ചെയ്യപ്പെടാത്ത’ കരുത്തനായ നേതാവ്,

ഈ നേതാവ് വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് നിവേദനം നല്‍കിയ ശേഷം ഒറ്റക്ക് തലകുനിച്ച് സാധാരണക്കാരനായി നാട്ടകം ഗസ്റ്റ് ഹൗസില്‍ നിന്നും പടിയിറങ്ങുന്ന ദൃശ്യം സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
22686876_2021059944796536_15568966_n

യു.ഡി.എഫ് സര്‍ക്കാറുകളുടെ കാലത്ത് സര്‍വ്വപ്രതാപിയായി വിലസിയ ഈ സാമുദായിക നേതാവിന് ഇപ്പോള്‍ ഇങ്ങനെ ഒരു ഗതികേട് ഉണ്ടായത് മുഖ്യമന്ത്രി കസേരയില്‍ പിണറായി വിജയന്‍ ഇരിക്കുന്നത് കൊണ്ടാണെന്ന് ചൂണ്ടിക്കാട്ടുകയാണ് സോഷ്യല്‍ മീഡിയ.

ഇത്തരം മാറ്റങ്ങളെ കയ്യടിച്ച് രാഷ്ട്രീയ കേരളം സ്വീകരിക്കണമെന്നും ഭരണവും മത സാമുദായിക പ്രവര്‍ത്തനങ്ങളും രണ്ടായി തന്നെ മുന്നോട്ട് പോകണമെന്നതുമാണ് ഉയര്‍ന്നു വന്നിരിക്കുന്ന പൊതുവികാരം.

മത സാമുദായിക നേതാക്കളുടെ മുന്നില്‍ ഓച്ചാനിച്ചു നില്‍ക്കുന്ന കാഴ്ച അവസാനിക്കുന്നതിലുള്ള സന്തോഷമാണ് സോഷ്യല്‍ മീഡിയകളിലെ കമന്റുകളില്‍ ഭൂരിപക്ഷപേരും പങ്കുവയ്ക്കുന്നത്.

എന്‍.എസ്.എസ് വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട നിവേദനം മുഖ്യമന്ത്രിക്കു നല്‍കാന്‍ സുകുമാരന്‍ നായര്‍ എത്തിയതായുള്ള വാര്‍ത്ത പുറത്തുവന്നതോടെയാണ് മുഖ്യമന്ത്രി പിണറായിക്ക് അനുകൂലമായി സോഷ്യല്‍ മീഡിയകളില്‍ പ്രചരണം വ്യാപകമായത്.

മറ്റൊരു സാമുദായിക നേതാവായ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മുഖ്യമന്ത്രി പിണറായിയെ പലവട്ടം സന്ദര്‍ശനാനുമതി തേടി സന്ദര്‍ശിച്ചിരുന്നു.

നിലപാടുകളിലും തിരുമാനങ്ങളിലും യാതൊരു വിട്ടുവീഴ്ചയും പക്ഷഭാതിത്വവും കാണിക്കാത്ത പിണറായിയുടെ കര്‍ക്കശ നിലപാടുകളാണ് ‘ഏകാധിപതികളായ’ സാമുദായിക നേതാക്കളെ ‘തല കുനിക്കാന്‍’ ഇടവരുത്തിയിരിക്കുന്നതെന്നാണ് മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.

Top