മുട്ടിൽ മരംമുറി കേസ്: സ്പെഷ്യൽ വില്ലേജ് ഓഫീസർ അറസ്റ്റിൽ

വയനാട്: മുട്ടിൽ മരം മുറി കേസിൽ പ്രതിയായ സ്പെഷ്യൽ വില്ലേജ് ഓഫീസർ കെ.ഒ.സിന്ധു അറസ്റ്റിൽ. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് സിന്ധു കീഴടങ്ങുകയായിരുന്നു. നേരത്തെ, മുട്ടിൽ വില്ലേജ് ഓഫീസറായിരുന്ന കെ.കെ.അജിയെ അറസ്റ്റ് ചെയ്തിരുന്നു. അജിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഇയാളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ മരങ്ങൾ മുറിച്ചു മാറ്റാൻ അനുമതി നൽകിയതിനാണ് ഉദ്യോഗസ്ഥരെ കേസിൽ പ്രതി ചേർത്തത്. ഉദ്യോഗസ്ഥരുടെ അനധികൃത ഇടപെടൽ മൂലം 8 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന് മുൻകൂർ ജാമ്യ ഹർജി പരിഗമിക്കവേ സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

Top