ജല്ലിക്കെട്ട് കാളയെ സിനിമയില്‍ തോല്‍പ്പിച്ചത് തെറ്റ്; വിജയ് സേതുപതിക്ക് വക്കീല്‍ നോട്ടീസ്

മിഴ് സൂപ്പര്‍ യുവ താരം വിജയ് സേതുപതിക്കെതിരെ വക്കീല്‍ നോട്ടീസ്.

‘കറുപ്പന്‍’ സിനിമയുടെ ടീസറില്‍ തന്റെ ‘ജല്ലിക്കെട്ട്’ കാളയെ വിജയ് സേതുപതി കീഴടുക്കുന്ന രംഗം കണ്ട് കുപിതനായ ഉടമയാണ് കേസ് കൊടുക്കുന്നതിന്റെ മുന്നോടിയായി പത്തുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.

തന്റെ കാള ഇന്നുവരെ ജല്ലിക്കെട്ടില്‍ പരാജയപ്പെട്ടിട്ടില്ലന്നും അപമാനിച്ചതിന് പത്തുലക്ഷം നല്‍കണമെന്നതാണ് ഉടമയുടെ ആവശ്യം.

വിജയ് സേതുപതിക്കു പുറമെ നിര്‍മ്മാതാവിനും സംവിധായകനും വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.

പണം തന്നില്ലങ്കില്‍ മാനനഷ്ടത്തിന് കേസ് കൊടുക്കാനുള്ള ഉറച്ച തീരുമാനത്തിലാണ് പരാതിക്കാരന്‍.

സിനിമയിലാണെങ്കിലും ജീവിതത്തിലാണെങ്കിലും തന്റെ ‘കൊമ്പനോട് ‘ ജയിച്ച് കാണിക്കാന്‍ ഉടമ സൂപ്പര്‍ താരത്തെയും വെല്ലുവിളിച്ചിട്ടുണ്ട്.

Top