ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ മേയ് 15ന് പ്രത്യേക ട്രെയിന്‍

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ ഡല്‍ഹിയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ നാട്ടിലെത്തിക്കാന്‍ മേയ് 15ന് പ്രത്യേക ട്രെയിനുമായി റെയില്‍വേ.

വിദ്യാര്‍ത്ഥികള്‍, രോഗികള്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന. ഡല്‍ഹിയില്‍ കുടുങ്ങിയ വിവിധ സംസ്ഥാനക്കാരെ സ്വന്തം നാടുകളിലെത്തിക്കുന്നതിന്റെ ഭാഗമായി മേയ് 11 മുതല്‍ 17 വരെ 40 പ്രത്യേക ട്രെയിനുകള്‍ ഓടിക്കാനാണ് തീരുമാനം.

ഇതില്‍ കേരളത്തിലേക്കുള്ള ട്രെയിന്‍15-ന് ഡല്‍ഹിയില്‍ നിന്ന് പുറപ്പെടും. ക്രമീകരണങ്ങള്‍ സംബന്ധിച്ച് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തിന് രൂപരേഖ നല്‍കി. സംസ്ഥാനങ്ങളില്‍ നിന്ന് അറിയിപ്പ് ലഭിച്ചാല്‍ ഒരോ ട്രെയിനിലും ഉള്‍പ്പെടുത്തേണ്ട യാത്രക്കരുടെ പട്ടിക തയ്യാറാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Top