അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ പ്രായോഗികമല്ല: കേന്ദ്രം

ന്യൂഡല്‍ഹി: ലോക്ക് ഡൗണില്‍ കുടുങ്ങി പോയ അതിഥി തൊഴിലാളികളെ അവരുടെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ പ്രായോഗികമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യമാണ് കേന്ദ്രം തള്ളിയിരിക്കുന്നത്.

നിലവില്‍ കേരളത്തില്‍ 3,85,000 അതിഥി തൊഴിലാളികളുണ്ടെന്നാണ് കണക്ക്. ഏപ്രില്‍ 14 കഴിഞ്ഞാല്‍ അവര്‍ക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യം ഉണ്ടാക്കണമെന്നും ഇതിനായി നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ലോക്ക്ഡൗണ്‍ നീട്ടുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. ശനിയാഴ്ച മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ ചര്‍ച്ചയില്‍ രണ്ടാഴ്ചത്തേക്ക് കൂടി ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് വിലയിരുത്തലുണ്ടായത്.

Top