ഇന്ത്യയിലേക്ക് ‘കടന്നു കയറാൻ’ ചൈനക്ക് മോഹം, അത് അതിമോഹമാകുമെന്ന് ഇന്ത്യ

ബെയ്ജിങ്ങ്: ദോക് ലാം വിഷയത്തില്‍ ഇന്ത്യയെ ആക്രമിക്കുമെന്ന പുതിയ മുന്നറിയിപ്പുമായി ചൈന.

ചൈനക്ക് ഭീഷണിയായി ‘അതിക്രമിച്ച് ‘ കയറിയ ഇന്ത്യന്‍ സേന ദോക് ലാമില്‍ തുടരുന്ന സാഹചര്യത്തില്‍ തങ്ങളുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇന്ത്യന്‍ അതിര്‍ത്തിയില്‍ പ്രവേശിച്ചാല്‍ ഇന്ത്യയെ താറുമാറാക്കുമെന്നാണ് ഭീഷണി.

ചൈനയുടേതെന്ന് അവകാശപ്പെടുന്ന മണ്ണില്‍ ഇന്ത്യന്‍ സേന കാലു കുത്തി രണ്ട് മാസം കഴിഞ്ഞിട്ടും ഒരു ചെറുവിരല്‍ പോലും അനക്കാന്‍ കഴിയാതിരുന്നതില്‍ ലോക രാഷ്ട്രങ്ങള്‍ക്കിടയിലേറ്റ അപമാനം മറികടക്കാനാണ് വീണ്ടും പ്രകോപനവുമായി ചൈന രംഗത്തിറങ്ങിയിരിക്കുന്നത്.
21076892_424530997942478_1399228251_n

ലഡാക്കില്‍ ഇന്ത്യന്‍ സേനയ്ക്ക് നേരെ കല്ലെറിഞ്ഞപ്പേള്‍ തിരിച്ചും ചൈനീസ് സേനയ്ക്ക് കണക്കിന് കിട്ടിയിരുന്നു. ഇതും ലോക ശക്തിയായി അഹങ്കരിക്കുന്ന ചൈനയ്ക്ക് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ നാണക്കേടുണ്ടാക്കിയ സംഭവമാണ്.

ഇന്ത്യന്‍ സേന പിന്‍മാറിയില്ലെങ്കില്‍ രാജ്യത്തിനകത്ത് മാത്രമല്ല പുറത്തും ചൈനയുടെ ശക്തി ചോദ്യം ചെയ്യപ്പെടുമെന്നതാണ് ചൈനീസ് ഭരണകൂടത്തെ വെട്ടിലാക്കിയിരിക്കുന്നത്.

ദോക് ലാം അതിര്‍ത്തിയിലെ ചൈനീസ് റോഡ് നിര്‍മ്മാണം ന്യൂഡല്‍ഹിക്കെതിരെ ഭീഷണി ഉയര്‍ത്തിയതാണെന്ന് ഇന്ത്യ വിശ്വസിക്കുന്നുവെന്നാണ് ചൈനിസ് വിദേശകാര്യമന്ത്രാലയം ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്.

തങ്ങളുടെ രാജ്യത്തിന്റെ പരമാധികാരം ലംഘിക്കുന്നതിന് ഏതെങ്കിലും ഒരു രാജ്യത്തെയോ വ്യക്തികളെയോ അനുവദിക്കില്ലെന്നും ചൈന മുന്നറിയിപ്പ് നല്‍കുന്നു.

റോഡ് നിര്‍മാണത്തിന്റെ പേര് പറഞ്ഞ് ഇന്ത്യന്‍ സൈന്യം അനധികൃതമായി ചൈനയുടെ അതിര്‍ത്തിയില്‍ പ്രവേശിക്കുകയായിരുന്നു ഇത് വെറും പ്രകോപനമായ നടപടിയാണ്.

അതിര്‍ത്തിയിലെ പ്രശ്‌നങ്ങളുടെ കാരണങ്ങള്‍ വ്യക്തമാണെന്നും വിദേശകാര്യ വക്താവ് ഹുയ ചുന്‍യിങ് ചൂണ്ടിക്കാട്ടി.

അയല്‍വാസിയുടെ പ്രവര്‍ത്തനം ഇഷ്ടപ്പെടാതെ വന്നാല്‍ അവരുടെ വീട്ടില്‍ കയറി ആക്രമിക്കുന്ന രീതിയാണ് ഇന്ത്യ നടത്തുന്നതെന്നും ചൈന വിലയിരുത്തി.
21015612_424540794608165_1332752296_n

ഭൂട്ടാന്‍-ചൈന-ഇന്ത്യന്‍ അതിര്‍ത്തിയിലെ സിക്കിമിലെ ദോക് ലാം പ്രദേശത്ത് ജൂണ്‍ മുതല്‍ ഇന്ത്യ-ചൈന സൈന്യം മുഖാമുഖം നിലയുറപ്പിച്ചിരിക്കുകയാണ്.

അരുണാചല്‍ പ്രദേശിലെ സോമോര്‍ഡൊങ് ചു താഴ് വരയില്‍ 1987ല്‍ ഉണ്ടായ സമാനമായ സാഹചര്യത്തിന് ശേഷം ഇരു രാജ്യങ്ങള്‍ക്കിടയിലും നീണ്ട് നില്‍ക്കുന്ന വലിയ തര്‍ക്കമാണ് ദോക് ലാമില്‍ ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്.

ഈ പ്രദേശത്ത് ചൈന റോഡ് നിര്‍മ്മിക്കുന്നത് ഇന്ത്യന്‍ സൈന്യം തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷങ്ങള്‍ ആരംഭിക്കുന്നത്.

പുരാതന കാലം മുതല്‍ ദോക് ലാം ചൈനീസ് പ്രദേശമാണെന്നാണ് ചൈനയുടെ അവകാശവാദം. എന്നാല്‍ ഭൂട്ടാനുമായുള്ള ഉടമ്പടി പ്രകാരവും രാജ്യ സുരക്ഷ മുന്‍ നിര്‍ത്തിയുമാണ് സൈന്യം ഇടപെട്ടതെന്നാണ് ഇന്ത്യയുടെ നിലപാട്.

ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ ഇന്ത്യ ആര്‍ജ്ജിച്ച പിന്തുണ ആശങ്കപ്പെടുത്തുന്നതിനാല്‍ ഭീഷണിയിലൂടെ കാര്യം നേടാന്‍ പറ്റുമോയെന്നാണ് ചൈന ഇപ്പോള്‍ ശ്രമിക്കുന്നതെന്നാണ് നയതന്ത്ര വിദഗ്ധരും പറയുന്നത്. ഒരു യുദ്ധത്തിലേക്ക് കാര്യങ്ങളെത്തിയാല്‍ അത് ഒരിക്കലും ഇന്ത്യ-ചൈന യുദ്ധം മാത്രമായി ഒതുങ്ങുന്നതല്ലന്നാണ് അവരുടെ പക്ഷം.

Top