പകക്കില്ല അതിർവരമ്പുകൾ, കയ്യേറ്റമില്ലെന്ന് തെളിഞ്ഞിട്ടും ഡി. സിനിമാസ് പൂട്ടണമെന്ന് . .

ചാലക്കുടി: ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി.സിനിമാസ് കയ്യേറിയതല്ലെന്ന് സര്‍വേ വിഭാഗം കണ്ടെത്തിയിട്ടും വിടാതെ നഗരസഭ.

വിജിലന്‍സ് അന്വേഷണം കഴിയുന്നതുവരെ തിയറ്റര്‍ പ്രവര്‍ത്തിപ്പിക്കരുതെന്നും തിയറ്ററിനു നിര്‍മാണാനുമതി നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നും ആരോപിച്ചാണ് നഗരസഭാംഗങ്ങളുടെ പുതിയ നീക്കം.

കെട്ടിട നിര്‍മ്മാണം മുതലുള്ള കാര്യങ്ങളില്‍ ചട്ടവിരുദ്ധമായ കാര്യങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തലത്രേ. താലൂക്ക് സര്‍വേയറുടെ സ്‌കെച്ച് ഇല്ലാതെ സിനിമാ തിയറ്റര്‍ നിര്‍മാണത്തിന് അനുമതി നല്‍കിയതില്‍ ചട്ടലംഘനമുണ്ടെന്ന ആരോപണം ചര്‍ച്ച ചെയ്യുന്നതിനാണ് കൗണ്‍സില്‍ യോഗം ചേര്‍ന്നിരുന്നത്.

സമാനമായ രീതിയില്‍ നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടക്കുമ്പോഴൊന്നും ഇത്തരമൊരു അടച്ചുപൂട്ടല്‍ നിര്‍ദേശം അന്വേഷണ റിപ്പോര്‍ട്ട് വരുന്നതിന് മുമ്പ് പുറപ്പെടുവിക്കാറില്ലന്നിരിക്കെ നഗരസഭയുടെ നീക്കം ദുരൂഹത ഉയര്‍ത്തുന്നതാണ്.

ചാലക്കുടി ഡി സിനിമാസിന്റെ ഭൂമി കയ്യേറിയതല്ലെന്ന് സര്‍വേ വിഭാഗം കഴിഞ്ഞദിവസം വിശദമായ അന്വേഷണത്തിനൊടുവില്‍ കണ്ടെത്തിയിരുന്നു. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ തിയറ്ററിന്റെ ഭൂമിയില്‍ പുറമ്പോക്ക് ഇല്ലെന്നാണ് സ്ഥിരീകരണം. പല തവണ റജിസ്‌ട്രേഷന്‍ കഴിഞ്ഞാണു ഭൂമി ദിലീപിന്റെ കയ്യിലെത്തിയത്. ഏഴു തവണയെങ്കിലും കൈമാറ്റം നടന്നിട്ടുണ്ടെങ്കിലും കയ്യേറ്റമുണ്ടായിട്ടില്ലെന്നു അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

മഞ്ജു വാര്യര്‍ക്ക് മുമ്പ് ദിലീപ് മറ്റൊരു വിവാഹം കഴിച്ചെന്ന പ്രചരണവും ‘ചില കേന്ദ്രങ്ങള്‍’ വ്യാപകമാക്കിയിരിക്കെയാണ് ദിലീപിനെതിരെ നഗരസഭയും ഇപ്പോള്‍ നിലപാട് കടുപ്പിച്ചിരിക്കുന്നത്.

അതേസമയം തെറ്റായ പ്രചരണങ്ങള്‍ക്ക് തങ്ങള്‍ ഉത്തരവാദികളല്ലെന്നാണ് പൊലീസ് പറയുന്നത്.

Top