കൊല്‍ക്കത്ത തീപിടുത്തം; ഉന്നതാധികാര സമിതി രൂപീകരിച്ചു

കൊല്‍ക്കത്ത: കൊല്‍ക്കത്ത തീപിടുത്തത്തെ തുടര്‍ന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ഉന്നതാധികാര സമിതി രൂപീകരിച്ചു. അപകടത്തിന്റ കാരണം കണ്ടെത്തുന്നതിനാണ് സമിതിയെ നിയോഗിച്ചത്. അപകടത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവര്‍ ദുഃഖം രേഖപ്പെടുത്തി.

കഴിഞ്ഞ രാത്രിയിലാണ് കൊല്‍ക്കത്ത സ്ട്രാണ്ട് റോഡില്‍ റെയില്‍വേയുടെ ഉടമസ്ഥതയിലുള്ള കോയിലഘട്ട് ടവറില്‍ തീപിടുത്തം ഉണ്ടായത്. അപടത്തില്‍ ഒന്‍പത് പേര്‍ മരിച്ചു. മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉള്‍പ്പെടെയുള്ള മന്ത്രിമാര്‍ രാത്രി തന്നെ അപകടസ്ഥലം സന്ദര്‍ശിച്ച് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് ബംഗാള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

 

Top