Special team to investigate Karnataka ragging case

കോഴിക്കോട്: കര്‍ണാടകയിലെ ഗുല്‍ബര്‍ഗില്‍ മലയാളി നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനി റാഗിംഗിന് ഇരയായ സംഭവം പ്രത്യേക സംഘം അന്വേഷിക്കും. വനിതാ ഡി.വൈ.എസ്.പി എസ്.ജാനകിയുടെ നേതൃത്വത്തിലുള്ള സംഘമാകും കേസ് അന്വേഷിക്കുക.

ഗുല്‍ബര്‍ഗ എസ്.പി എന്‍.ശശികുമാര്‍ റാഗിങ് നടന്ന ഗുല്‍ബര്‍ഗിലെ അല്‍ഖമാര്‍ കോളജിലെത്തി മൊഴിയെടുത്തു.

കേസില്‍ രണ്ടു മലയാളി പെണ്‍കുട്ടികളെ പ്രതികളാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തിട്ടുണ്ട്. കൊല്ലം സ്വദേശിനി ലക്ഷ്മി, ഇടുക്കി സ്വദേശിനി ആതിര എന്നിവരാണ് എടപ്പാള്‍ സ്വദേശി അശ്വതിയെ ശുചിമുറി വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ടോയ്‌ലെറ്റ് ക്ലീനര്‍ കുടിപ്പിച്ചത്.

സംഭവം റാഗിംഗ് ആയിരുന്നില്ലെന്നും അശ്വതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നുവെന്നും കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞിരുന്നു.

Top