ആന്ധ്രയ്ക്ക് പ്രത്യേക പദവി;ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ ടിഡിപി എംപിമാര്‍

ANDRA

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യമുന്നയിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ ടിഡിപി എംപിമാര്‍ ധര്‍ണ നടത്തി. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി ബിജെപി സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു എംപിമാര്‍ പ്രതിഷേധം പ്രകടിപ്പിച്ചത്.

തുടര്‍ന്ന് പൊലീസ് എത്തി എംപിമാരെ കസ്റ്റഡിയിലെടുക്കുകയും, തുഗ്ലക്ക് റോഡിലെ സ്റ്റേഷനിലേക്ക് ഇവരെ കൊണ്ടു പോവുകയും ചെയ്തു. എന്നാല്‍ എംപിമാര്‍ക്കെതിരായി കേസെടുത്തിട്ടില്ല. പാര്‍ലമെന്റിനു മുന്‍പിലും ടിഡിപി എംപിമാര്‍ ഈ ആവശ്യം ഉന്നയിച്ച് പ്രകടനം നടത്തിയിരുന്നു.

Top