നിര്‍ഭയ കേസ്: പ്രത്യേക സിറ്റിങ്ങിലൂടെ ഇന്ന് വാദം കേള്‍ക്കാന്‍ കോടതി ഉത്തരവ്

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ നാലു പ്രതികളുടെയും വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരും ഡല്‍ഹി പൊലീസും സമര്‍പ്പിച്ച ഹര്‍ജിയില്‍ പ്രത്യേക സിറ്റിങ് നടത്തി വാദം കേള്‍ക്കാന്‍ കോടതി ഉത്തരവിട്ടു.

ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് സുരേഷ് കൈത്താണ് ഉത്തരവിട്ടത്. ഇന്ന് കോടതി അവധിയാണെങ്കിലും പ്രത്യക സിറ്റിങ്ങിലൂടെ വാദം കേള്‍ക്കണമെന്നാണ് കോടതിയുടെ ഉത്തരവ്. പ്രതി അക്ഷയ് ഠാക്കൂര്‍ സമര്‍പ്പിച്ച ദയാഹര്‍ജിയും രാഷ്ട്രപതി തള്ളിയതോടെയാണു കേന്ദ്രവും ഡല്‍ഹി പൊലീസും ഹൈക്കോടതിയെ സമീപിച്ചത്.

Top