പുതിയ പാർലമെന്റ് സമ്മേളനം; എംപിമാരെ കാത്തിരിക്കുന്നത് നിരവധി സമ്മാനങ്ങൾ

ന്യൂഡൽഹി : പുതിയ പാർലമെന്റ് മന്ദിരത്തിൽ ചൊവ്വാഴ്ച മുതൽ പ്രത്യേക സമ്മേളനം തുടങ്ങാനിരിക്കെ എംപിമാരെ കാത്തിരിക്കുന്നത് നിരവധി സമ്മാനങ്ങൾ. ഭരണഘടനയുടെ പകർപ്പ്, പാർലമെന്റുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ, സ്മാരക നാണയം, സ്റ്റാംപ് തുടങ്ങിയവ പാർലമെന്റ് അംഗങ്ങൾക്കു ലഭിക്കുമെന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

പ്രത്യേക ബാഗിലായിരിക്കും എംപിമാർക്കുള്ള സമ്മാനങ്ങൾ നൽകുക. മേയ് 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പുതിയ പാർലമെന്റ് മന്ദിരത്തിൽ ചൊവ്വാഴ്ച മുതലാണ് ആദ്യ സമ്മേളനം ആരംഭിക്കുന്നത്. ലോക്‌സഭ ഉച്ചയ്ക്ക് 1.15നും രാജ്യസഭ ഉച്ചയ്ക്ക് 2.15നും ചേരും.

Top