പാക്ക് അധീന കാശ്മീര്‍ പിടിച്ചെടുക്കാന്‍ ഇന്ത്യ ഏത് നിമിഷവും ശ്രമിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: പാക്ക് അധീന കാശ്മീര്‍ തിരിച്ചുപിടിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതായി പാക്ക് മാധ്യമങ്ങള്‍.

പാക്ക് അധിനിവേശ കാശ്മീരില്‍ നിന്നും ഇന്ത്യയില്‍ മെഡിക്കല്‍ വിസ തേടുന്നവര്‍ക്ക് പാക്ക് സര്‍ക്കാറിന്റെ ശുപാര്‍ശ വേണ്ടന്ന ഇന്ത്യന്‍ നിലപാടാണ് പാക്കിസ്ഥാനെ ഞെട്ടിച്ചിരിക്കുന്നത്.

മുന്‍ കാലങ്ങളില്‍ നിന്നും വിഭിന്നമായി ചൈനയോടും പാക്കിസ്ഥാനോടും ആവശ്യമെങ്കില്‍ ഏറ്റുമുട്ടാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച ഇന്ത്യന്‍ നിലപാട് ഏറെ ചര്‍ച്ചയായിരിക്കെയാണ് ശക്തമായ നിലപാടുമായി വീണ്ടും ഇന്ത്യ രംഗത്ത് വന്നിരിക്കുന്നത്.

india 2

പാക്ക് അധിനിവേശ കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും പാക്കിസ്ഥാന്‍ അത് അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുകയാണെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആണ് തുറന്നടിച്ചത്.

കരളില്‍ ട്യൂമര്‍ ബാധിച്ച ഉസാമ അലിക്ക് (24) മെഡിക്കല്‍ വിസ അനുവദിച്ച ശേഷമാണ് ട്വിറ്ററിലൂടെ ചുട്ട മറുപടി സുഷ്മ നല്‍കിയത്.

വിസ ലഭിക്കാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന് കത്ത് എഴുതാന്‍ പാക്ക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് വിസമ്മതിച്ചു എന്ന് കാട്ടി ഉസാമ അലിയുടെ കുടുംബം സമീപിച്ചപ്പോഴാണ് പാക്ക് അധീന കാശ്മീരിലെ ജനങ്ങള്‍ക്ക് പുതിയ സന്ദേശം നല്‍കുന്ന നിലപാട് ഇന്ത്യ സ്വീകരിച്ചത്.

പാക്ക് അധിനിവേശ കാശ്മീരിലെ റാവ് ലകോട്ടില്‍ താമസിക്കുന്ന അലിക്ക് ഡല്‍ഹി സാകേതിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍മാറ്റ ശാസ്ത്രക്രിയ നടത്താന്‍ സംവിധാനമൊരുക്കിയിട്ടുമുണ്ട്.

പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലേക്ക് മെഡിക്കല്‍ വിസ വേണമെങ്കില്‍ അപേക്ഷിക്കുന്നവര്‍ക്ക് പാക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ ശുപാര്‍ശ കൂടി വേണമെന്ന നിലപാട് മുന്‍പ് വ്യക്തമാക്കിയ ഇന്ത്യ ഇപ്പോള്‍ സ്വീകരിച്ച നിലപാട് പാക്ക് ഭരണകൂടത്തെ അമ്പരിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയില്‍ ചികിത്സക്ക് താരതമ്യേന പണ ചിലവ് കുറവും മികച്ച ചികിത്സയുമായതിനാല്‍ കൂടുതല്‍ പേര്‍ ഇനി ഇന്ത്യയെ ആശ്രയിക്കാന്‍ ശ്രമിക്കുമെന്നും മറ്റ് മേഖലകളില്‍ കൂടി പാക്ക് അധീന കാശ്മീരിലെ ജനങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമെന്നുമാണ് പാക്ക് ഭരണകൂടത്തിന്റെ ഭയം.

പാക്ക് അധീന കാശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ മിന്നല്‍ ആക്രമണത്തിലൂടെ തകര്‍ത്ത ഇന്ത്യയുടെ അടുത്ത ലക്ഷ്യം പാക്ക് അധീന കാശ്മീര്‍ പിടിച്ചെടുക്കുകയായിരിക്കുമെന്നാണ് പാക്ക് സൈന്യവും വിലയിരുത്തുന്നത്.

india 1

മേഖലയിലെ ജനങ്ങള്‍ക്കിടയില്‍ ഇന്ത്യക്ക് അനുകൂലമായ വികാരം ശക്തിപ്പെടുന്നതും പാക്കിസ്ഥാനെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്.

Top