ആന്ധ്രപ്രദേശിന് പ്രത്യകപദവി ; അഞ്ച് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം പിമാര്‍ രാജിവച്ചു

ysr

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശിന് പ്രത്യകപദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് അഞ്ച് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എംപിമാര്‍ രാജിവെച്ചു. പാര്‍ലമെന്റ് സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇവര്‍ ലോകസഭ സ്പീക്കര്‍ സുമിത്രാ മഹാജന് രാജിക്കത്ത് കൈമാറിയത്.

പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ആരംഭിച്ചത് മുതല്‍ വൈ.എസ്.ആര്‍.കോണ്‍ഗ്രസ് എംപിമാര്‍ പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം നടത്തി വരികയായിരുന്നു. എന്‍ഡിഎ സര്‍ക്കാരിനെതിരെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവന്നിരുന്നെങ്കിലും സഭയിലെ ബഹളത്തിന്റെ പേര് പറഞ്ഞ് സ്പീക്കര്‍ ഇത് പരിഗണനയിലെടുത്തിരുന്നില്ല.

ആന്ധ്രപ്രദേശിന് പ്രത്യേക പദവി അനുവദിക്കാത്തതില്‍ സര്‍ക്കാരിനെതിരെ തെലുങ്ക്‌ദേശം പാര്‍ട്ടിയും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്‍ഡിഎക്കുള്ള പിന്തുണ പിന്‍വലിച്ചതിന് പിന്നാലെയായിരുന്നു ടി.ഡി.പിയുടെ അവിശ്വാസ പ്രമേയ നോട്ടീസ്.

ആന്ധ്രാപ്രദേശിനു പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് വൈ.എസ്.ആര്‍.കോണ്‍ഗ്രസ് എംപി പി.വി.മിഥുന്‍ റെഡ്ഡിയാണ് ആദ്യം രാജിക്കത്ത സ്പീക്കര്‍ക്ക് കൈമാറിയത്.

Top