special – pinarayi vijayan why caring the cascade of this encroachment aam athmi party

മൂന്നാര്‍ : മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലിന്റെ ഭാഗമായി കുരിശ് പൊളിച്ച് നീക്കിയ നടപടി തെറ്റാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആം ആദ്മി പാര്‍ട്ടി രംഗത്ത്.

മുഖ്യമന്ത്രിയുടെ നടപടി കേരള ജനതയോടുള്ള അവഹേളനമാണെന്ന് ആപ് സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠന്‍ ആരോപിച്ചു.

പണത്തിന്റെയും രാഷ്ട്രീയാധികാരത്തിന്റെയും ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെയും മാഫിയ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കെട്ടി പൊക്കിയ കയ്യേറ്റങ്ങള്‍ തകര്‍ന്ന് വീഴാന്‍ തുടങ്ങുമ്പോള്‍ അതിനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ വര്‍ഗീയ പ്രീണനം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് ചൂണ്ടിക്കാട്ടി.

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കുമെന്ന് എല്ലാ രാഷ്ട്രീയ കക്ഷികളും നിരന്തരം പറയുമ്പോള്‍ ഓരോ ദിവസമെന്നോണം അവിടെ കയ്യേറ്റം വര്‍ദ്ധിച്ചുവരുകയാണ്.

പോപ്പ് ഫ്രാന്‍സിസിന്റെ കൂടെയുള്ളവര്‍ പോലും ഈ നടപടിയെ പിന്താങ്ങിയിരിക്കുന്നുവെന്നും .പോപ്പ് ഇത് അറിഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹം തന്നെ വന്ന് ആ കുരിശ് എടുത്ത് മാറ്റുമായിരുന്നുമെന്നുമാണ് ആപിന്റെ വാദം.

വിശ്വാസികള്‍ക്ക് വേണ്ടാത്ത കുരിശ് മുഖ്യമന്ത്രി ചുമക്കുന്നത് എന്തിന് വേണ്ടിയാണ് ? ഇത് കയ്യേറ്റക്കാരെ സംരക്ഷിക്കാനുള്ള അടവ് മാത്രമാണെന്നും മത വിശ്വാസങ്ങളുടെ പേര് പറഞ്ഞ് കയ്യേറ്റങ്ങള്‍ തടയാന്‍ ശ്രമിച്ചാല്‍ വിശ്വാസികള്‍ സര്‍ക്കാരിനെതിരെ രംഗത്തു വരണമെന്നും ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ ആവശ്യപ്പെട്ടു.

Top