യാത്രക്കാർക്ക് പ്രത്യേക ഓഫറുമായി കൊച്ചി മെട്രോ; അഞ്ചു രൂപയ്ക്ക് എത്രദൂരം വരെയും യാത്ര ചെയ്യാം

കൊച്ചി: കൊച്ചി മെട്രോ സർവീസ് ആരംഭിച്ചിട്ട് ഇന്ന് അഞ്ചുവർഷം പൂർത്തിയാക്കുന്നു. ഇതിന്റെ ഭാഗമായി യാത്രക്കാർക്ക് പ്രത്യേക ഓഫറും പ്രഖ്യാപിച്ചിട്ടുണ്ട്. വെറും അഞ്ചുരൂപയ്ക്ക് ഇന്ന് എത്ര ദൂരം വരെ വേണമെങ്കിലും യാത്ര ചെയ്യാം.

ജൂൺ 17 നാണ് മെട്രോ സർവീസ് ഉദ്ഘാടനം ചെയ്തത്. അതിന്റെ അഞ്ചാം വാർഷികം പ്രമാണിച്ചാണ് ഓഫർ. ഒരു യാത്രയ്ക്ക് മാത്രമാണ് ഇളവുള്ളത്. മെട്രോ കാർഡ് ഉള്ളവർ ഇന്ന് കൗണ്ടർ ടിക്കറ്റ് എടുത്താൽ ഈ ഇളവു കിട്ടും.

Top