സ്പെഷ്യൽ മാര്യേജ് ആക്ട്: അപേക്ഷകരുടെ വിവരങ്ങൾ പരസ്യപ്പെടുത്തുന്നതിനെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി 

ദില്ലി: സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് അപേക്ഷിച്ചവരുടെ വിവരങ്ങളടങ്ങിയ നോട്ടീസ് വെബ്സൈറ്റിലും പൊതുയിടങ്ങളിലും പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി തള്ളി. മലയാളിയായ ആതിര ആർ മേനോനാണ് ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ നിയമത്തിൽ പൊതുതാൽപര്യ ഹർജി വഴി ഇടപെടാൻ നിലവിൽ ഉദ്ദേശിക്കുന്നില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമുള്ള വിവാഹത്തിൽ എതിർപ്പ് അറിയിക്കാനുള്ള വ്യവസ്ഥയടക്കം ചോദ്യം ചെയ്താണ് ഹർജി എത്തിയത്.

Top